കനിവുള്ള സ്വല്ലോകറാണി
Scale: D
Time Signature: 3/4
Tempo: 130
~ Start 13 Bar ~
കനിവുള്ള സ്വല്ലോകറാണി
ദൈവപുത്രൻ്റെ പരിശുദ്ധ അമ്മേ
അലിവോടെ നിൻ കുഞ്ഞുമക്കൾ
പാടി വാഴ്ത്തുന്നു നിൻ ദിവ്യനാമം (2)
Chorus:
അമ്മേ അമലേ സ്വർല്ലോകറാണി
കേൾക്കേണമേ ഞങ്ങളെ (2)
.
~ Start 13 Bar ~
മിഴിനീരൊഴുക്കീടുവോരെ
തൻ്റെ മാറോടണയ്ക്കുന്ന നാഥേ (2)
പാപങ്ങളാലുള്ളം നീറി
നൊന്തു ജപമാല ചൊല്ലുന്നു ഞങ്ങൾ
Chorus:
അമ്മേ അമലേ സ്വർല്ലോകറാണി
കേൾക്കേണമേ ഞങ്ങളെ (2)
.
~ Start 13 Bar ~
അനുതാപമോടിന്നു തേങ്ങി
ഹൃദയമുരുകുന്ന ഞങ്ങൾക്കു ശാന്തി (2)
മനതാരിൽ ഏകീടുവാനായ്
അമ്മ സുതനോട് യാചിച്ചിടേണേ
Chorus:
അമ്മേ അമലേ സ്വർല്ലോകറാണി
കേൾക്കേണമേ ഞങ്ങളെ (2)