കനിവിന്റെ നിറവാർന്നൊരമ്മേ
Scale: F
Time Signature: 3/4
Tempo: 130
~ Start 9 Bar ~
M/F
കനിവിന്റെ നിറവാർന്നൊരമ്മേ
നിനക്കേകുന്നു സ്നേഹ പ്രണാമം
M/F
കാരുണ്യക്കടലാകുമമ്മേ
നിനക്കായിരം സ്തോത്രഗീതം
(കനിവിന്റെ.. 2 വരി)
~ Start 9 Bar ~
M/F
അലിവിൻ്റെ അലയാഴിയാകും
വിമലാംബികേ നിൻ ഹൃദയം
M/F
അഗതികളാം മക്കൾക്കെന്നും
ആ തിരുസന്നിധി അഭയം
(കനിവിന്റെ.. 2 വരി)
~ Start 8 Bar ~
M/F
എളിമയോടണയുന്നു സവിധേ
ഞങ്ങളെ നൽകുന്നു സദയം
M/F
യേശുവിൻ അംബികേ അമലേ
ആ തിരു കൈകളാൽ തഴുകൂ
(കനിവിന്റെ.. പല്ലവി)