കാൽവരി തന്നിലെ യാഗത്തിന് ചോലയില്‍
Time Signature: 3/4
Tempo: 125
~ Start ~
M/F
കാൽവരി തന്നിലെ യാഗത്തിന് ചോലയില്‍
കർത്താവേ ഞങ്ങളണഞ്ഞിടുന്നു
പാപത്തിൻ താഴ്വര വാസികൾ ഞങ്ങളെ
ഈ ബലി താവകമാക്കീടേണേ
.
~ Start ~
M/F
നൽവരമേകാൻ കനിയണേ ദൈവമേ
നിൻപാദേ നിന്നിതാ കുമ്പിടുന്നു
.
M/F
പാപം പൊറുക്കണേ നേരിൽ നടത്തണേ
C
പാവന വീഥിയിൽ ചേർത്തീടേണേ
(കാൽവരി.. 4 വരികൾ)
~ Start ~
M/F
ജീവിതവീഥിയിൽ നേരിടും ക്രൂശുമായ്
കാൽവരി നോക്കി നടത്തിടുന്നു
.
M/F
ആ ദിവ്യ നാഥനോടൊന്നായ് ചേർന്നെന്നും
C
ജീവൻ്റെ ബലി ചെയ്യാൻ വരമേകണേ
.
(കാൽവരി.. - പല്ലവി)