~ Start 9 Bar ~
M/F
കാൽവരിക്കുന്നിലെ സ്നേഹദീപമേ
കാരുണ്യനിറവാം യേശു ദേവാ
M/F
നിൻതിരുവചനത്താൽ തരളിതമാമെൻ
ഹൃദയം നിനക്കായ് ഒരുങ്ങി
M/F
നിൻ തിരുനാമം എന്നും സ്തുതിച്ചിടാൻ
C
മാലാഖമാരൊത്തു പാടിടാൻ
ഈ യാഗവേദിയിൽ നിൽപൂ ഞാൻ
(കാൽവരി… 2 വരികൾ)
~ Start 5 Bar Hum ~
M/F
സ്വർഗ്ഗത്തിൻ മഹിമയിൽ വാണിടും
സൈന്യങ്ങൾതൻ കർത്താവേ
M/F
നിൻരാജ്യത്തിൽ വാസം ചെയ്യാൻ
എന്നെയും കൂടെ ചേർത്തിടേണേ
C
പറുദീസയിൽ നിന്നെ കാണുവാൻ
ഓസ്തിരൂപാ എന്നിൽ നിറയൂ
(കാൽവരി… 2 വരികൾ)
~ Start 5 Bar Hum ~
M/F
സ്വല്ലോക തേജസ്സിൽ വിളങ്ങും
ആരാധ്യനാകും മഹിതേശാ
M/F
നിത്യമാം മേശയിൽ വിരുന്നിനായ് വന്നിടാൻ
എന്നെയും യോഗ്യനായ് മാറ്റിടേണേ
C
പറുദീസയിൽ നിന്നെ കാണുവാൻ
ഓസ്തിരൂപാ എന്നിൽ നിറയൂ
(കാൽവരി… പല്ലവി)
(കാൽവരി… 2 വരികൾ - 2)