കാല്‍വരി ഗിരിയിലെ കാഞ്ചന ദീപമേ

കാല്‍വരി ഗിരിയിലെ കാഞ്ചന ദീപമേ
കാലങ്ങളോളം തിളങ്ങും വിളക്കേ
നിന്‍ ജ്വാലയേല്ക്കാന്‍ ആകാംക്ഷയോടെ
തൊഴുകൈയ്യുമായിതാ ഞാന്‍ വരുന്നു

തിരിനാളം തെളിയുമ്പോള്‍ തളരാതിരിക്കുവാൻ
ആവേശം കൊള്ളുമെന്‍ അന്തരംഗം
ആ ദിവ്യ ജാലയിൽ ആ നവ്യശോഭയില്‍
ജീവിത ഭാഗ്യം കാണുന്നു - നാഥാ

ഇരുളാകെ മറയുമ്പോള്‍ കറയാകെമാറി
ആശ്വാസം കൊള്ളുമെന്‍ ആത്മ ദീപം
ആത്മാര്‍ത്ഥ രൂപവും പരമാര്‍ത്ഥ സ്നേഹവും
ആത്മാവിലാന്ദം പകരുന്നു

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!