~ Start 17 Bar + Hum (4 Bar) ~
M/F
കാഴ്ചയേകുവാൻ തിരുമുൽക്കാഴ്ചയേകുവാൻ
M
പരിപൂർണ്ണമാം സ്വീകാര്യ ബലിയിൽ
ബലിവസ്തുവാകുന്നു ഞങ്ങൾ
F
അതിരമ്യമാം അൾത്താര തന്നിൽ
തിരുവോസ്തി മുറിയുന്ന നിമിഷം
.
Chorus:
വരമരുളും പൊരുളേ മനമറിയും പൊരുളേ
അനുഗ്രഹിക്കൂ ഞങ്ങളെ
നിണമൊഴുകും ബലിയേ പ്രഭ നിറയും നിറവേ
സ്വീകരിക്കൂ കാഴ്ചകൾ
ഞങ്ങളുംതൻ ഹൃദയാഭിലാഷങ്ങൾ
.
~ Start 13 Bar + Hum (4 Bar) ~
M/F
ഓസ്തിയും വീഞ്ഞും പാവനകരങ്ങളാൽ
തിരുമുമ്പിൽ വൈദികൻ ഉയർത്തിടുമ്പോൾ…
(Link)
M/F
ഞങ്ങൾതൻ സ്നേഹവും ആശനിരാശയും
അവിടുന്നു സ്വീകരിച്ചാലും
C
നാഥാ കനിവാർന്നനുഗ്രഹിച്ചാലും
(വരമരുളും… Chorus)
~ Start 13 Bar + Hum (4 Bar) ~
F/M
കോപവും പകയും സോദര വൈരവും
അറിഞ്ഞുടൻ രമ്യമായ് തീർത്തിടാതെ…
(Link)
F/M
ഏകുന്ന കാഴ്ചകൾ സ്വീകാര്യമാകില്ല
അറിയുന്നു ബലിവേദി മുന്നിൽ
C
നാഥാ അനുതാപ ഹൃദയങ്ങളോടെ
(കാഴ്ചയേകുവാൻ… പല്ലവി + Chorus)