~ Start 17 Bar ~
M/F
കാഴ്ചയായ് ഞാനിന്നേകിടാം
സർവ്വവും ഈ ബലിയിൽ
M/F
യോഗ്യമായ് നീ സ്വീകരിക്കൂ
ദൈവമേ ഈ കാഴ്ചകൾ
C
നീ ചൊരിഞ്ഞ നന്മകൾക്കായ് നന്ദിയേകിടാം
ഓയെൻ ദൈവമേ കരുണാവാരിധേ (ഓയെൻ)
(കാഴ്ചയായ്… 2 വരികൾ)
~ Start 17 Bar ~
M/F
ആബേലിൻ കാഴ്ചയിൽ പ്രീതനായ ദൈവമേ
സമർപ്പിക്കുന്നെയും സ്വീകരിക്കൂ കൈകളിൽ
M
ആശയും പ്രതീക്ഷയും
F
ജീവിത സുഖ ദുഃഖവും
C
ഈ തിരുവോസ്തിയായ് ഞാൻ
അർപ്പണം ചെയ്യാം
ഓയെൻ യേശുവേ കരുണാവാരിധേ (ഓയെൻ)
(കാഴ്ചയായ്… 2 വരികൾ)
~ Start 17 Bar ~
M/F
വിധവതൻ നാണയത്തെ സ്വീകരിച്ച ദൈവമേ
എൻ വിയർപ്പിൽ നിന്നൊരു തുള്ളി
കാസയിൽ ഞാനേകിടാം
M
സത്യവും സ്നേഹവും
F
ജീവിതത്തിൻ സഹനവും
C
മുന്തിരി നീരിനാൽ ഞാൻ അർപ്പണം ചെയ്യാം
ഓയെൻ യേശുവേ കരുണാവാരിധേ (ഓയെൻ)
(കാഴ്ചയായ്… പല്ലവി)