കാതുകളേ കേൾക്കുന്നുവോ
Scale: E
Time Signature: 4/4
Tempo: 85
~ Start 20 Bar ~
കാതുകളേ കേൾക്കുന്നുവോ
കേൾക്കുന്നുവോ കേൾക്കുന്നുവോ
സ്വർഗ്ഗീയ സംഗീത ധാര
കണ്ണുകളേ കാണുന്നുവോ
കാണുന്നുവോ ദ്യോവിൻ വർണ്ണധാര
മനസ്സുകളേ ഉണരുക തിരയുക നമിക്കുക
മന്നവൻ ഭൂവിൽ അവതരിച്ചു
മന്നവൻ ഭൂവിൽ അവതരിച്ചു
.
~ Start 25 Bar ~
കന്യകതൻ കൺമണിയായ്
കരുണതൻ ദീപം അവതരിച്ചു (2)
കൈക്കുമ്പിളിൽ കാണിക്കയുമായ്
രാജാക്കൻമാരവരണയുന്നു (2)
(കാതുകളേ… 8 വരികൾ)
~ Start 25 Bar ~
വാനവർ പാടും സ്നേഹഗീതം
വാനവീഥികളിൽ ഉയരുന്നു (2)
അജപാലകരുടെ ആനന്ദഗീതം
ഗോശാല തന്നിൽ നിറയുന്നു (2)
(കാതുകളേ… 8 വരികൾ + 3 വരികൾ)