~ Start 9 Bar + Hum 6 Bar ~
M/F
കാസയിൽ പീലാസയിൽ
കാഴ്ചയേകാം ജീവിതം
കാരുണ്യവാനാം നല്ല ദൈവമേ
M/F
സ്നേഹമായ് സാദരം സ്വീകരിച്ചാലും
ഏഴയാം എന്നുടെ ഈ കാഴ്ചകൾ
(കാസയിൽ… 5 വരികൾ)
~ Start Hum 8 Bar + 8 Bar ~
M
ഗോതമ്പുമണി പോലെ പൊടിഞ്ഞു ചേരാൻ
F
മുന്തിരിച്ചാറെന്ന പോലെ അലിഞ്ഞുചേരാൻ
C
എല്ലാർക്കുമെല്ലാമായ് ശൂന്യരാകുവാൻ
എൻ്റെ ജന്മം നിനക്കായ് ഞാൻ കാഴ്ചയേകുന്നു
സ്നേഹമായ് സാദരം സ്വീകരിച്ചാലും
സ്നേഹമായ് സാദരം സ്വീകരിച്ചാലും
ഏഴയാം എന്നുടെ ഈ കാഴ്ചകൾ
.
~ Start 9 Bar ~
M
നിൻ മാംസച്ചോരയിൽ ചേർത്തു വയ്ക്കുന്നു
F
എൻ്റെ ഉള്ളിൽ നൊന്തുനീറും നൊമ്പരമെല്ലാം
C
സ്നേഹനാഥാ നിന്നിലൊന്നായ് തീർന്നീടുവാൻ
പൂർണ്ണമായ് ഞാൻ എന്നെയങ്ങിൽ നൽകീടുന്നു
സ്നേഹമായ് സാദരം സ്വീകരിച്ചാലും
സ്നേഹമായ് സാദരം സ്വീകരിച്ചാലും
ഏഴയാം എന്നുടെ ഈ കാഴ്ചകൾ
(കാസയിൽ… 2 വരികൾ)
(സ്നേഹമായ്… 2 വരികൾ) (2)
(കാസയിൽ… 2 വരികൾ)