കാരുണ്യ വീണ കൈയിലേന്തി
കാരുണ്യ വീണ കൈയിലേന്തി
കാല്‍ നടയായി വരുന്നു നാഥൻ
ശാന്തി മന്ത്രം ഉരുവിട്ടു ഞങ്ങൾ
ആനന്ദ വായ്പില്‍ വരവേല്പു നൽകാം
സംപ്രീതിയാര്‍ന്ന യാഗധാരയിൽ
ജനകോടികള്‍ക്കു രക്ഷ നൽകാൻ
അവര്‍ക്കു മോക്ഷം ലഭിപ്പാന്‍
അവര്‍ക്കു ശാന്തി പകരാൻ
വരുന്നു.. വരുന്നിതാ നാഥൻ
ദിവ്യാമൃതായ് സ്നേഹജീവന്‍
ജനരാശികള്‍ക്ക് പങ്കുവയ്ക്കാന്‍
സ്വര്‍ഗ്ഗീയ ശക്തി ലഭിപ്പാന്‍
ദിവ്യ കാരുണ്യം പകരാൻ
വരുന്നു.. വരുന്നിതാ നാഥന്‍