കാൽവരിയിലെ യാഗമേ
Time Signature: 3/4
Tempo: 125
~ Start 9 Bar ~
M/F
കാൽവരിയിലെ യാഗമേ
ക്രൂശിൽ മരിച്ചൊരു ത്യാഗമേ
മാനവർക്കായുള്ള സ്നേഹാതിരേകത്താൽ
ജീവൻ വെടിഞ്ഞൊരു ത്യാഗമേ
.
~ Start 9 Bar ~
M/F
ഇന്നീ യാഗത്തിൻ വേദിയിൽ
കാണുന്നു ഞങ്ങളാ കാൽവരി
M/F
ക്രൂശു വഹിച്ചീടാൻ യാഗമണച്ചീടാൻ
ഞങ്ങളീ താഴ്വര തേടുന്നു
ആ.. ആ.. ആ..
(കാൽവരിയിലെ.. 4 വരികൾ)
~ Start 9 Bar ~
M/F
ദേവാലയത്തിൽ ഇന്നെത്തിയ
മാനവർ ഞങ്ങളിതേ വഴി
M/F
പാദം പതറാതെ നിത്യം തുടർന്നീടാൻ
ഭാഗ്യം തരേണമേ കർത്താവേ
(കാൽവരിയിലെ.. പല്ലവി)