കാൽവരിമലയുടെ ബലിപീഠത്തിൽ
Scale: D
Time Signature: 4/4
Tempo: 80
~ Start 25 Bar ~
കാൽവരിമലയുടെ ബലിപീഠത്തിൽ
തിരികൾ കൊളുത്തുന്നു
വാനവർ ചുറ്റിലും ആദരപൂർവ്വം
കൈകൾ കൂപ്പുന്നു (2)
.
~ Start 25 Bar ~
ദൈവാത്മജനുടെ ദിവ്യവിരുന്നിൻ
നിർമ്മല നിമിഷമിതാ (2)
പുലരിപ്പൂവുകൾ പൂങ്കതിരണിയും
നിരഹമുഹൂർത്തമിതാ (2)
(കാൽവരി… 4 വരികൾ)
~ Start 17 Bar ~
ഉന്നതവീഥിയിൽ ഈശനു കീർത്തന -
മരുളിയ വാനവരേ
ഈ ബലിവേദിയിൽ ആശാഗീതികൾ
പാടി നിരന്നിടുവിൻ (2)
(കാൽവരി… 4 വരികൾ)
~ Start 25 Bar ~
ഗാഗുൽത്തായുടെ വിരികൾ തുറക്കൂ
മിഴിനീരൊഴുകട്ടെ (2)
പാപം താങ്ങി വലഞ്ഞവരെല്ലാം
പ്രശാന്തി നുകരട്ടെ (2)
(കാൽവരി… 4 വരികൾ)
~ Start 17 Bar ~
ജീവൻ നൽകും ജീവജലത്തിൻ
ഉറവിടമാണിവിടം
പാവനമായൊരു സ്നേഹ വിരുന്നിൻ
വേദികയാണിവിടം (2)
(കാൽവരി… പല്ലവി)