~ Start bell (2) + Hum + Song ~
M+F
കാൽവരി കാരുണ്യം കരകവിഞ്ഞൊഴുകും
പാവന സ്നേഹ യാഗത്തിൽ
M+F
ഒരുമയോടണയാം കൈത്തിരിയായ് എരിയാം
ആത്മചൈതന്യത്താൽ നിറയാം
.
Chorus:
പ്രാണൻ നൽകി പ്രാണൻ നൽകും
യാഗമണയ്ക്കാൻ അണയുക നാം (2)
നവമൊരു ജീവിത താലവുമായ്
പാവനരാകാം പ്രാണനുമേകാം
(കാൽവരി.. 2 വരികൾ)
~ Start 11 Bar ~
M+C
ബന്ധിതർക്ക് മോചനം
അന്ധർക്ക് കാഴ്ചയും
C
ഏകിടും രക്ഷകൻ
വചനമായ് ഈ വേദിയിൽ
M+F
ലോകമെങ്ങും സ്നേഹമേകാൻ
ദൈവരാജ്യ സാക്ഷിയാകാൻ
C
സ്വീകാര്യമാം സംവൽസരം
വന്നു ചേർന്ന സമയമായ്
(പ്രാണൻ.. കോറസ് + കാൽവരി 2 വരികൾ)
~ Start 11 Bar ~
M+C
അടിമകൾക്ക് സ്വാതന്ത്ര്യവും
ദരിദ്രർക്ക് സദ്വാർത്തയും
C
ഏകിടും രക്ഷകൻ
ഭോജ്യമായ് ഈ വേദിയിൽ
M+F
സോദരർക്കായ് ജീവനേകാം
ഈ നിണവഴിയിൽ ജീവനേകാൻ
C
സ്വീകാര്യമാം സംവൽസരം
വന്നു ചേർന്ന സമയമായ്
(കാൽവരി… പല്ലവി + കോറസ്)