കാലുകള്‍ കല്ലിൽ തട്ടിടാതെന്നും

കാലുകള്‍ കല്ലിൽ തട്ടിടാതെന്നും
കാവല്‍മാലാഖമാര്‍ കാത്തിടും
കര്‍ത്താവല്ലോ പരിപാലകന്‍
കാവല്‍ ദൂതരെ നിയമിപ്പവന്‍

ഓ നിത്യ നൂതന ദൈവസ്നേഹമേ
ഓമനയായെന്നെ കാത്ത ദൈവമേ

ഉറങ്ങുന്നതു ഞാനവിടുത്തെ മടിയില്‍
ഉണരുമ്പോള്‍ ഞാനവിടുത്തെ വഴിയില്‍
കണ്മണിപോലെന്നെ കാത്തുപാലിച്ചിടും
കാല്‍ വഴുതാതെന്നെ വഴിനടത്തും

ഓ എന്റെ ദൈവമേ നിത്യസ്നേഹമേ
ഓമനയായെന്നെ കാത്ത ദൈവമേ

ആ നാളിലെന്‍ നാഥന്‍ വാനമേഘേ വന്ന്‌
മാടിവിളിക്കുന്ന വിധിദിനത്തില്‍
കനിവാര്‍ന്ന നാഥന്റെ കൃപയാര്‍ന്ന തിരുമുഖം
കൊതിതീരെ ഞാന്‍ കണ്ടു മതിമറക്കും

ഓ സ്വര്‍ഗ്ഗ ജീവിത സൗഭാഗ്യമേ
ഓര്‍ത്തിടുമ്പോളെത്ര സന്തോഷമേ