ജെറുസലേമിൻ നായകനെ വാഴ്ത്തുവിന്‍

ജെറുസലേമിൻ നായകനെ വാഴ്ത്തുവിന്‍
നിത്യ മഹോന്നത നാഥനെ വാഴ്ത്തുവിന്‍
ദൈവത്തിൻ പ്രിയ ജാതനെ
തപ്പുകള്‍ തംബുരു വീണകളാൽ
കീര്‍ത്തനങ്ങള്‍ പാടി വാഴ്ത്തുവിന്‍ (2)

കര്‍ണ്ണ മനോഹര രാഗം പകരും ഗീതിയാല്‍
വാനവ ദൂതര്‍ വാനില്‍ സ്തുതികള്‍ പാടുന്നു (2)
വാനവരൊത്ത്‌ മാനവരും
ദൈവത്തിന്‍ തിരു സന്നിധിയില്‍
ഹല്ലെലൂയ പാടി വാഴ്ത്തുവിന്‍ (2)

മഞ്ജുള മോഹന കീര്‍ത്തനം പാടി പോക നാം
രക്ഷകനാം ശ്രീയേശുവിന്‍ സ്നേഹദൂതുമായ്‌ (2)
സുവിശേഷത്തില്‍ സാക്ഷികളായ്‌
ലോകത്തിൽ പൊന്‍ ദീപമായ്‌
ഏകിടുവിൻ നല്‍ ക്രിസ്തുവിന്‍ സന്ദേശം (2)