ജനതകളെ സ്തുതി പാടുവിന്‍
ജനതകളെ സ്തുതി പാടുവിന്‍
തിരുനാമം വാഴ്ത്തിടുവിന്‍
ജനപദമേ അണിചേരുവിന്‍
ജയഘോഷം ആര്‍ക്കുവിന്‍
കാരുണ്യതികവാല്‍ സതതം
കാത്തിടുമഹിലേശന്‍
കുറ്റം കുറവുകളില്‍ താതൻ
മാപ്പരുളും കൃപയാല്‍
വിശ്വസ്തത നിറയും പ്രഭുതൻ
വിശ്വമഹേശ്വരനാം
ശാശ്വതകൃപയാലെ പാരില്‍
ശാന്തി പരത്തുമവന്‍
നന്ദിയെഴുന്നവരായ് തന്നെ
വന്നു വണങ്ങിടുവിന്‍
സത്കൃപ നല്‍കുമവന്‍ നിരതം
നന്മ സ്വരൂപനവന്‍