~ Start 5 Bar + Hum 4 Bar + 8 Bar ~
M/F
ജഗദീശ്വരാ സ്വർഗ്ഗതാതാ
വിനീതരാം ദാസർ ഞങ്ങൾ
കാണിയ്ക്കയായ് അർപ്പിച്ചിടും
കാഴ്ചദ്രവ്യങ്ങൾ സ്വീകരിക്കു ദേവാ
കാഴ്ചകൾ സ്വീകരിക്കൂ
Chorus:
ദേവാ… രാജാധിരാജാ…
ഞങ്ങളെ സ്വീകരിക്കൂ… (2)
.
~ Start 15 Bar ~
M/F
മാനുഷ പാപങ്ങൾ നീക്കിടാനന്ന്
കാൽവരിയിൽ ജീവൻ ത്യജിച്ചു
(Link)
M/F
ദൈവപിതാവിൻ തൃക്കരങ്ങളിൽ
സ്വയം ബലിവസ്തുവായ് അർപ്പിച്ചു
Chorus:
ദേവാ… രാജാധി രാജാ…
ഞങ്ങളെ സ്വീകരിക്കൂ… (2)
.
~ Start 15 Bar ~
M/F
സ്നേഹത്തിലൊന്നായ് ഒരു ജനമാകാൻ
ഞങ്ങൾതൻ സർവ്വവും നൽകുന്നിതാ…
(Link)
M/F
നന്മകളേകിയ നിൻ മഹിമയ്ക്കായ്
നന്ദിയോടങ്ങേയ്ക്കായ് അർപ്പിക്കുന്നു
(ജഗദീശ്വരാ… 5 വരികൾ + കോറസ്)