ജഗദീശ്വരാ ഈശ്വരാ നിൻ

ജഗദീശ്വരാ ഈശ്വരാ നിൻ
തിരുനടയില്‍ ഞങ്ങൾ അണയുന്നു
തിരുമുഖ ദര്‍ശന സന്നിധാനം തേടി
ഈ വേദിയില്‍ നിൻ ആരാധ്യ വേളയില്‍

സങ്കീര്‍ത്തനം ഉണരും സായാഹ്നം
സ്വര്‍ഗ്ഗ സംഗീത സായൂജ്യം
സര്‍വ്വചരാചരം സതതം വാഴ്ത്തി
പാടിടുമാരാധന ആയിരമാരാധന

ജന്മ ജന്മാന്തര സാഫല്യം
നുകരുമീ നിമിഷം അഭികാമ്യം
സര്‍വ്വവും അരുളും പരംപൊരുളേ
ഞാന്‍ പാടിടുന്നാരാധന ആയിരമാരാധന