~ Start 13 Bar + Hum (4 Bar) + 2 Bar ~
ഇതുവരെ എന്നെ നടത്തിയ നാഥനേ
ഇനിയും നിൻ സ്തുതി പാടിടും ഞാൻ
കരം പിടിച്ചെന്നെ നടത്തിയതോർക്കുമ്പോൾ
കോടാനുകോടി നന്ദി ചൊല്ലുന്നു ഞാൻ(2)
Chorus:
ഓയെൻ്റെ ജീവനേ…
ഓയെൻ്റെ ഭാഗ്യമേ…
ഓയെൻ്റെ സ്നേഹമേ…
നീയെൻ്റെ സർവ്വമേ… (2)
.
~ Start 5 Bar + Hum (4 Bar) + 2 Bar ~
കൊടും വെയിലത്തു വാടി വീഴാതെ എന്നെ നീ
തണൽ മരമായ് നിത്യം പാലിക്കുന്നു…
(Link) (2)
മാരകമാരിയിൽ മുങ്ങിടാതെന്നെന്നും
തൃക്കൈയാൽ നിൻമാറിൽ ചേർത്തുവല്ലോ (2)
എങ്ങനെ ചൊല്ലിടും നന്ദിയെൻ ദൈവമേ
ഞാനുമെൻ സർവ്വവും നിൻ ദാനമല്ലോ (2)
Chorus:
ഞാൻ നിൻ്റെ സ്വന്തമേ…
നിൻ്റേതു മാത്രമേ…
മായാതെൻ ഉള്ളിലായ്…
നീയെന്നും വാഴണേ…
.
~ Start 9 Bar ~
ആരെല്ലാം എന്നിൽ നിന്നകന്നുപോയെന്നാലും
ആരാധ്യനേ നീയെൻ അരികിലല്ലയോ…
(Link) (2)
നീയെനിക്കേകുന്ന സുഖ ദുഃഖമെല്ലാം
നിൻനാമ മഹത്വത്തിൽ സമർപ്പിക്കുന്നു(2)
ഇനിയുള്ള കാലവും നിൻ സ്തുതി പാടുവാൻ
അന്തരാത്മാവിനെ ശക്തമാക്കൂ (2)
(Link)
(ഇതുവരെ എന്നെ… പല്ലവി + കോറസ്)