ഇതാണു സ്വീകാര്യമായ സമയം
ഇതാണു സ്വീകാര്യമായ സമയം
ഇതാണു രക്ഷയുടെ നല്‍ദിനം
രക്ഷകന്‍ വിളിച്ചിടുന്നു കേള്‍ക്കുവിന്‍
രക്ഷകന്റെ സ്വരമിതാ ശ്രവിക്കുവിന്‍
അനുതപിക്കുവിന്‍ ഉള്‍ത്തടം തുറക്കുവിന്‍
ജീവിതം നവീകരിച്ചിടാം
പാപജീവിതം കൈവെടിഞ്ഞിടാം
യേശുവേക രക്ഷകനെന്നേറ്റു ചൊല്ലിടാം
വചനമാകുവിന്‍ നാഥനില്‍ നിറഞ്ഞു നാം
വചനമേകുവാനൊരുങ്ങിടാം
സാക്ഷ്യമേകിടാം അരൂപിയാല്‍ നിറഞ്ഞിടാം
യേശുവേക നാഥനെന്നേറ്റു ചൊല്ലിടാം