ഇസ്രയേലിൻ നായകാ എന്റെ നല്ല ദൈവമേ
ഇസ്രയേലിൻ നായകാ എന്റെ നല്ല ദൈവമേ
കാഴ്ചയായി ഞാനേകുന്നു
എന്നെയും എൻ സർവ്വവും
നിന്റെ മുൻപിലായിതാ സ്വീകരിക്കണേമേ പ്രഭു
കാറ്റിലുലയും തോണിപോൽ എൻ ജീവിതം വലയും
വേളയിൽ നീ സാന്ത്വനം നൽകാൻ വരേണമേ
നിൻ കൈകളിൽ എൻ ജീവിതം
നൽകുന്നു ഞാൻ എൻ ദൈവമേ
ജീവിതത്തിൻ ദുഃഖ വേളയിൽ
നിൻ സ്നേഹം എന്നിൽ ചോരിയണേ
വൻനിരാശകൾ ദൂരെ അകറ്റുന്ന
എൻ സ്നേഹ രൂപനേ..
(ഇസ്രയേലിൻ നായകാ)
സോദരനോടുള്ളതാം പക എന്നിൽ നിന്നകറ്റാൻ
എന്റെ ഹൃദയം നിർമലമായി നീ ഒരുക്കിടണേ
എൻ പാപമെല്ലാം മായ്ക്കുവാൻ
നിൻ രക്തത്താൽ എന്നെ കഴുകണേ
നിന്നിൽ ഞാൻ ഒന്നായി ലയിക്കുവാൻ
നിൻ രക്ഷാമാർഗത്തിൽ നടത്തണേ
നിൻ ഹിതംപോൽ എൻ ജീവിതം
നയിക്കുവാൻ കൃപയേകണേ
(ഇസ്രയേലിൻ നായകാ)