~ Start 13 Bar ~
M/F
ഇന്നെൻ്റെ ഹൃദയം വിരുന്നിനെത്തി
സ്നേഹവിരുന്നിനെത്തി…
ങും… ങും…
M/F
അപ്പം മുറിയ്ക്കുന്നൊരൾത്താര മേശയിൽ
ഞാനും വിരുന്നിനെത്തി
C
എൻ്റെ നാഥൻ്റെ വരവിനായെത്തി
.
Chorus:
നാഥാ… നാഥാ… ക്രിസ്തു നാഥാ… നാഥാ
അണയാൻ ഞങ്ങൾ യോഗ്യരല്ല
ഒരു വാക്കു മൊഴിയും മുമ്പേ
എന്നുള്ളം ശുദ്ധമാകും
.
~ Start 17 Bar ~
M/F
ആകാശത്തോളം നിൻ സ്നേഹം
അനന്തതയോളം കാരുണ്യം
M/F
അലിവിൻ്റെ സാന്ത്വനം അരുളുന്ന നേരം
അറിയാതെ പോയി ഞാൻ നിന്നെ
.
Chorus:
ദേവാ… ദേവാ… യേശുദേവാ… ദേവാ…
പ്രാർത്ഥന കേൾക്കും എൻ്റെ ദേവാ
നീയല്ലാതഭയമില്ലാ നിൻ
സ്നേഹം പോൽ വേറെയില്ല
.
~ Start 17 Bar ~
M/F
ദിവ്യകാരുണ്യമായ് നാഥൻ
അകതാരിലണയുന്ന നിമിഷം
M/F
ആ സ്നേഹലാളനം നുകരുന്ന നേരം
നിന്നോട് ഞാനലിഞ്ഞീടും
.
Chorus:
വാവാ… വാവാ… ജീവനാഥാ…. നാഥാ
ഹൃദയം അറിയും ആത്മനാഥാ
എന്നുള്ളിൽ വാണിടുക
നിന്നിഷ്ടം പോൽ മാറ്റിടുക
(ഇന്നെൻ്റെ… പല്ലവി)