ഹൃദയതാലത്തിൽ കാഴ്ച്ചയേകാനായ്
ഹൃദയതാലത്തിൽ കാഴ്ച്ചയേകാനായ്
വരുന്നിതാ ഞങ്ങൾ സ്വീകരിക്കണമേ
നിറയുമീ കാസയിൽ ഉയരുമീ പീലാസയിൽ
ഏഴയാമെൻ ആത്മവ്യഥകൾ സമർപ്പിക്കുന്നു
സ്വീകരിക്കേണമേ നാഥാ
സർവവും കാഴ്ച്ചയായ് ഏകാം (2)
സഹനവഴികളിലൂടെ കുരിശിൽ തീർത്തൊരു സ്നേഹം
പാവന ബലിപീഠത്തിൽ പകർന്നു നൽകും നേരം
എൻ നിനവിൽ നിന്നുതിരും മിഴിനീർ എൻ മനസിന്റെ ദുഃഖങ്ങൾ ചൊല്ലും
എന്നും നിനക്കേകിടുവാനായി എൻ കദനവും കണ്ണീരും മാത്രം (സ്വീകരികേണമേ)
അലിയും ദിവ്യകാരുണ്യം
അലിവേറും നിന്റെ സ്നേഹം ഉയരും കാസയിൽ നിന്നും
ഉതിർന്നൊഴുകുമീ നേരം
നിൻ ദാനമാം എൻജീവിതം ഞാൻ
എന്നും നിനക്കേകുന്നു നാഥാ
നിൻ കനിവിൻ കരങ്ങൾ നീട്ടി
എൻ കാഴ്ചകൾ സ്വീകരിക്കേണേ…