ഏഴല്ലെഴുന്നൂറു നേരം ക്ഷമിക്കുവാന്‍

ഏഴല്ലെഴുന്നൂറു നേരം ക്ഷമിക്കുവാന്‍
യേശുവേ ശക്തി നല്‍കീടണമേ
എന്‍ ഹൃദയത്തിന്റെ നല്ല നിക്ഷേപമായ്‌
യേശുവേ നീ വന്നു നിറയേണമേ

ആഴമായി കുഴിയിട്ട പാറമേല്‍ ആകട്ടെ
എന്റെ വിശ്വാസമാം ഈ ഭവനം
തുഴയറ്റ തോണിയില്‍ നീ തന്ന ശാന്തിയില്‍
കതിരിട്ടു നില്ക്കട്ടെയെന്‍ ജീവിതം

അഞ്ഞൂറു നാണയമിളവായി കിട്ടിയ
നിര്‍ദ്ധന മര്‍ത്യന്റെ നിറസ്നേഹമായ്‌
എന്റെ കടക്കാരോടെല്ലാം പൊറുക്കുവാന്‍
എന്റെ പിതാവേ നീ കൃപയേകണേ