~ Start 17 Bar ~
M/F
എരിയുമീ മെഴുകുതിരികൾ പോലെ
ഉരുകുമെൻ ഹൃദയവുമായ്
വരുന്നു ഞാൻ സ്നേഹ പിതാവേ
തിരുവോസ്തി സ്വീകരിക്കാനായ്- നിൻ
ആത്മാവേ പുൽകിടുവാനായ്
നിന്നിൽ ഒന്നായ് അലിഞ്ഞു ചേരാനായ്
.
~ Start 17 Bar ~
M/F
വ്യർത്ഥമാം ജീവിതമോഹങ്ങൾ
എന്നെ പാപമാം വഴിയിലൂടാനയിച്ചൂ…
(Link)
M/F
എത്രയോ വൈകി ഞാൻ നിന്നെ അറിയുവാൻ
C
നിൻ സ്നേഹലാളനം ആസ്വദിക്കാൻ
പിതാവേ… ആ… ആ… പിതാവേ… ആ…
തിരുമാറിൽ ചേർക്കേണമേ
(എരിയുമീ… 6 വരികൾ)
~ Start 17 Bar ~
M/F
ദിവ്യമാം ഈ സക്രാരിയിൽ
കാണുന്നു ഞാൻ എൻ പ്രിയ നാഥനേ
M/F
ഓസ്തിതൻ രൂപമായ് എന്നിൽ - അലിയേണേ
ഹൃദയത്തിൽ രാജാവായ് വാഴേണമേ
പിതാവേ… ആ… ആ… പിതാവേ… ആ…
ആത്മാവിൽ നിറയേണമേ
(എരിയുമീ… പല്ലവി)
(നിന്നിൽ… 1 വരി) (3)