എന്നിലെ ഞാന്‍ മരിക്കേണം

എന്നിലെ ഞാന്‍ മരിക്കേണം
യേശുവില്‍ ലയിക്കണം
എന്നെ ഞാന്‍ മറക്കേണം
യേശുവിനെ ഓര്‍ക്കേണം
പാദങ്ങള്‍ കഴുകേണം

പാപിയാണെന്നോര്‍ക്കേണം
അഹന്ത ഞാന്‍ വെടിയേണം
അനന്തസ്നേഹം വാഴ്ത്തേണം

വാശിയെന്നില്‍ മറയേണം
യേശുവെന്നില്‍ വാഴേണം
കുരിശുവഴി ഞാന്‍ കാണേണം
ക്രൂശിതനില്‍ അലിയേണം