എണ്ണമേറും പാപത്താല്‍
എണ്ണമേറും പാപത്താല്‍ ഭാരമേറും ജീവിതം
എണ്ണവറ്റിയ വിളക്കുമായ് നീങ്ങിടുന്ന ജീവിതം
വീണുടഞ്ഞ മണ്‍പാത്രമാണു ഞാന്‍ നാഥാ
വീണ്ടുമൊരു ജനനം നല്‍കിടേണമെ നാഥാ
കരൂണതോന്നണെ എന്നില്‍ അലിവു തോന്നണെ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
പൂര്‍വ്വപാപത്തിന്‍ ശാപം പേറിടുന്നു ഞാന്‍
രോഗവും ദുരിതവും നാള്‍ക്കുനാള്‍ വളരും
ദൈവത്തിന്‍ ആത്മാവ് എന്നില്‍ നിര്‍വീര്യമായ്
പാപമെന്നെ പാതാള വഴിയിലെത്തിച്ചു
കരുണതോന്നണെ എന്നില്‍ അലിവു തോന്നണെ
പാപിയാണു ഞാന്‍ നാഥാ പാപിയാണു ഞാന്‍
എഴുന്നളളിടുവാന്‍ മടിച്ചീടല്ലേ ദൈവമെ
സ്‌നേഹവും കരുണയും ഒഴുക്കണേ നാഥാ
പത്തിരട്ടി സ്നേഹമോടെ തിരിച്ചു വന്നീടുവാന്‍
വീണ്ടുമെന്നെ വഹിക്കണെ നിന്‍ വിരിച്ച ചിറകുകളില്‍