എന്‍ പിതാവിൻ ഭവനത്തില്‍ നിന്നകന്നു ഞാന്‍
എന്‍ പിതാവിൻ ഭവനത്തില്‍ നിന്നകന്നു ഞാന്‍
ഇങ്ങൂദൂരെയലഞ്ഞല്ലോ ഏറെ നാളുകള്‍
ഇന്നുതന്നെയണയും ഞാന്‍ പിതൃസന്നിധേ
അപരാധമേറ്റു ചൊല്ലി മാപ്പിരന്നീടും
വത്സലനാം പിതാവിന്റെ നന്മൊഴികള്‍ ഞാന്‍
കേട്ടിടാതെന്‍ വഴിനോക്കി തിരിച്ചുപോയി - വത്സല
പിതൃസമ്പത്തഖിലവും സുഖംതേടി ഞാന്‍
നശിപ്പിച്ചിങ്ങണയുന്നു നിരാധാരനായ്, നിരാ..
വേലചെയ്യും ദാസര്‍പോലും പിതൃഗേഹത്തില്‍
സുഖമായി മേവിടുന്നു ദുഃഖമേശാതെ -വേല
ഭവനം വിട്ടിറങ്ങിയ വിവേകശൂന്യന്‍
അലയുന്നു ദിനരാത്രം വിവശയായി, വിവ..
മടങ്ങുവാനാശയുണ്ട് മമ മനസ്സില്‍
മടിയുണ്ട് പിതാവിന്റെ മുഖത്തുനോക്കാന്‍ - മടങ്ങു
മകനെത്താനുപരിയായ് നിനച്ചിടൂമാ
പിതാവിന്റെ കാല്‍കെട്ടിപ്പുണര്‍ന്നിടേണം