എന്‍ പാപവഴിയോര്‍ത്തു ഞാനിന്ന്
എന്‍ പാപവഴിയോര്‍ത്തു ഞാനിന്ന്
ഹൃദയം നുറുങ്ങി കരഞ്ഞുപോയി
കര്‍ത്താവെ ഞാനശുദ്ധനാണേ
അശുദ്ധരാം മാനുഷ്യര്‍ക്കിടയിലാണേ
വിറയാര്‍ന്നു നിൽക്കുന്നു ഞാന്‍
എന്റെ പിഴയേറ്റു ചൊല്ലീടുവാന്‍
നുറുങ്ങിയ മനസ്സിന്റെ നൊമ്പരങ്ങൾ
നീ കേള്‍ക്കാതെ പോകരുതേ
ഒന്നു നോക്കാതെ പോകരുതേ
എന്നില്‍ നന്മ വസിക്കുന്നില്ല നാഥാ
ഒരു നന്മയും ചെയ്യാനാവുന്നില്ല
പഴയോരോ പാപങ്ങള്‍ ചെയ്തു വീണ്ടും ഞാനോ
പിഴയാളിയായ് തീര്‍ന്നു നാഥാ
എന്നെ നോക്കാതെ പോകരുതേ
പിറവിതൊട്ടെന്നില്‍ പിറവികൊണ്ട പാപ-
പ്പിഴകളില്‍ പതറുന്നു എന്‍ ജീവിതം
മഴപോലെ കാരുണ്യം തൂകിയില്ലേല്‍ പ്രാണൻ
അഴുകിയെന്നാത്മാവു നശിച്ചു പോകും
എന്നെ നോക്കാതെ പോകരുതേ