എൻ ജീവിത താലം
Scale: Dm
Time Signature: 3/4
Tempo: 130
~ Start 11 Bar ~
എൻ ജീവിത താലം നിൻ ദാനമല്ലോ
സർവ്വേശ്വരാ നിൻ സമ്മാനമല്ലോ
M/F
തൃപ്പാദേ അർപ്പിക്കാം എൻ സർവ്വവും
കനിവോടെ സ്വീകരിച്ചനുഗ്രഹിക്കൂ
.
~ Start 11 Bar ~
M/F
പാപവും പുണ്യവുമാം ഈ ബലിവസ്തുക്കൾ
പാലകാ സ്വീകരിക്കൂ പാപിയെ സ്വീകരിക്കൂ
M/F
തൃക്കൈ നീട്ടി സർവ്വേശ്വരാ
കാഴ്ചകൾ സ്വീകരിക്കൂ
(എൻ ജീവിത.. 4 വരി)
M/F
കാസയിൽ അപ്പവും മുന്തിരിച്ചാറും
നിൻമേനിയായിടുമ്പോൾ
M/F
കാസയിലലിയും നീർത്തുള്ളിയായ്
എന്നെയും സ്വീകരിക്കൂ
(എൻ ജീവിത.. 4 വരി x 2)