എല്ലാം മറന്നൊന്നു പൊട്ടിക്കരയുവാന്‍
എല്ലാം മറന്നൊന്നു പൊട്ടിക്കരയുവാന്‍
നീ എന്റെ ചാരെ ഉണ്ടല്ലോ
മിഴിനീരൊന്നു കഴുകിത്തുടയ്ക്കുവാന്‍
നിന്‍ തിരുപാദങ്ങളുണ്ടല്ലോ
കരുണകാട്ടേണമേ കരുണാനിധേ
കരവലയത്തില്‍ ചേര്‍ക്കേണമേ
അരുതാത്തതെല്ലാം ചെയ്തുപോയി
അങ്ങേ വഴികളെ വെടിഞ്ഞുപോയി
ആത്മാവിനേറ്റ മുറിപ്പാടുകള്‍
ആതുരനായി കരയുന്നു ഞാന്‍
ആരെനിക്കേകും മോചനമെന്നോര്‍ത്ത്
ആത്മാവു മൂകമായി കേണിടുമ്പോള്‍
അങ്ങേ തിരുമുഖ ശോഭയാലെന്നെ
ആനന്ദ പരവശനാക്കിയല്ലോ