ഏകാന്ത പഥികനായ്‌ നിൽക്കുന്നു ഞാന്‍

ഏകാന്ത പഥികനായ്‌ നിൽക്കുന്നു ഞാന്‍
ഈ വഴിത്താരയിൽ തേങ്ങും മനമായ്‌
ഇടറുന്നെന്‍ കാലുകൾ ഇരുള്‍ തിങ്ങും
വീഥിയില്‍ മരണത്തിന്‍ കരിനിഴല്‍
കാണുന്നു ഞാന്‍

തുണയേകിടു തുണയേകിടൂ
നീയുമെന്നെ പരിത്യജിച്ചീടില്‍
മൃത്യുവിൻ കരങ്ങളില്‍ അമര്‍ന്നിടും ഞാന്‍

സ്നേഹിതരെല്ലാം വേര്‍പിരിഞ്ഞു
ഹൃദയത്തില്‍ മുറിവുകള്‍ മാത്രമേകി
ചതിക്കുഴികള്‍ എനിക്കായ്‌ തീര്‍ത്തവര്‍
എന്‍ പതനം കാണാന്‍ കാത്തിരിപ്പൂ

ബന്ധങ്ങളെല്ലാം തകര്‍ന്നടിഞ്ഞു
ബന്ധനമായെന്നെ പുല്കിടുന്നു
പരിഹാസം വിടരും മുഖങ്ങള്‍ മാത്രം
എനിക്കു ചുറ്റിനും ഞാന്‍ കാണുന്നു