ഈശോ നീയെൻ ജീവനിൽ നിറയേണം

ഈശോ നീയെൻ ജീവനിൽ നിറയേണം
നാഥാ നീയെന്നുള്ളിലെ സ്വരമല്ലോ
ആത്മാവിലെ ചെറുപുൽക്കൂട്ടിൽ
കാണുന്നു നിൻ തിരുരൂപം ഞാൻ
കനിവോലും ആ രൂപം

തുളുമ്പുമെൻ കണ്ണീർക്കായൽ തുഴഞ്ഞു ഞാൻ വന്നു
അനന്തമാം ജീവിത ഭാരം ചുമന്നു ഞാൻ നിന്നു
പാദം തളരുമ്പോൾ തണലിൻ മരമായ് നീ
ഹൃദയം മുറിയുമ്പോൾ അമൃതിന്നുറവായ് നീ
എന്നാളുമാശ്രയം നീമാത്രം എൻനാഥാ
തുടയ്ക്കുകെൻ കണ്ണീർ [todo]

കിനാവിലെ സാമ്രാജ്യങ്ങൾ തകർന്നുവീഴുമ്പോൾ
ഒരായിരം സാന്ത്വനമായി ഉയർത്തുവല്ലോ നീ
ഒരു പൂ വിരിയുമ്പോൾ പൂന്തേൻ കിനിയുമ്പോൾ
കാറ്റിൻ കുളിരായ് നീ എന്നെ തഴുകുമ്പോൾ
കാരുണ്യമേ നിന്നെയറിയുന്നു എൻനാഥാ
നമിപ്പൂ ഞാനെന്നും

ലിങ്ക് കോപ്പി ചെയ്യപ്പെട്ടു!