ഈശോ എഴുന്നള്ളുമീ നിമിഷം
Scale: E
Time Signature: 2/4
Tempo: 85
~ Start 11 Bar ~
M/F
ഈശോ എഴുന്നള്ളുമീ നിമിഷം എത്ര മോഹനം
ആത്മാവിൽ പൂമഴയായ് സ്വർഗ്ഗനാഥനെന്നിൽ ആഗതനായ്
സാഷ്ടാംഗം പ്രണമിച്ചിതാ
എൻ്റെ ജീവിതം തരുന്നു ഞാൻ
.
~ Start 9 Bar ~
M
അമ്മയേക്കാൾ സ്നേഹമേകും
ദൈവമേയെൻ സർവ്വസ്വമേ
F
ഏകയായ് ഞാൻ നിൻ്റെ മുമ്പിൽ
ദാഹമോടെ നിന്നിടുന്നു
M
അവിവേകിയായ് അരുതായ്മകൾ
ചെയ്തു പോയതോർക്കരുതേ
F
അലിവോടെ നിൻ മകളാക്കണേ
ലോക പാത ഞാൻ വെടിയാം
(ഈശോ… 4 വരികൾ)
~ Start 9 Bar ~
M
ആഴിയേക്കാൾ ആഴമേറും
ശാന്തിയായ് നീ ഒഴുകി വരൂ
F
സൂര്യനേക്കാൾ ശോഭയേറും
ദീപമായ് നീ തെളിഞ്ഞുയരൂ
M
ആപത്തിലും പാപത്തിലും
ആശയേകി വന്നീടണേ
F
ആശ്വാസമായ്ക്കുലംബമായ്
ആത്മതാരിൽ വാണീടണേ
(ഈശോ… പല്ലവി)