ഈറനണിയുന്നു എന്റെ നയനങ്ങൾ
ഈറനണിയുന്നു എന്റെ നയനങ്ങൾ
അനുതാപത്തിന്‍ മിഴിനീരാല്‍
ദൈവമേ.. ദൈവമേ..
നിന്‍ മഹാ സ്നേഹത്തിന്‍
ഓര്‍മ്മയുണരുമ്പോള്‍
തിരുനിണമൊഴുക്കി നിന്‍ സുതരിവരേ
തിരുമുമ്പില്‍ നില്ക്കാന്‍ പവിത്രമാക്കി
യാഗമായ് ജീവന്‍ ഹോമിച്ചവനെ
സ്വര്‍ഗ്ഗം ചേര്‍ക്കാന്‍ പാത തുറന്നു തന്നു
നിണമൊഴുകും നിന്‍ തിരു മുറിവുകൾ
കാണുമ്പോള്‍ താപം നിറയുന്നു
തിന്മകളെല്ലാം തൃജിച്ചിടുന്നു ഞാന്‍
ചൊല്ലുന്നിതാ പാപമില്ലിനിമേല്‍