ഈ യാഗവേദിയിലെന്നെ
ഈ യാഗവേദിയിലെന്നെ
സമ്പൂർണ്ണമായ് നൽകുന്നിതാ
അലിവോടെയീ ജീവയാഗം
തിരു ബലിയായ് മാറ്റീടണേ
തിരുവോസ്തിയായെന്നെ തഴുകീടുവാൻ
തിരുരക്തത്താൽ എന്നെ കഴുകീടുവാൻ
അപ്പവും വീഞ്ഞുമായ് ഞാനിതാ
അണയുന്നു സാദരം നിന്നിൽ
സ്വീകരിക്കു സ്നേഹനാഥാ
തൃക്കൈകളിൽ ജീവയാഗം
യോഗ്യമാകുവാൻ യോഗ്യമാക്കുവാൻ
നിൻ കൈകളിൽ എന്നെ ഏകിടുന്നു
കണ്ണീർക്കണങ്ങളാം ഈ കാസയും
വേദന നിറയുമീ പീലാസയും
എന്നെയും സർവ്വവും ഞാനിതാ
ഏകുന്നു കാഴ്ചയായ് മുന്നിൽ
മനസ്സിൽ തമസ്സെല്ലാം ദൂരെയാകാൻ
ജീവ പാതയിൽ എന്നെ കാത്തീടുവാൻ
എന്നെയും സർവ്വതും ഞാനിതാ
നൽകുന്നു കാഴ്ചയായ് നിന്നിൽ
(സ്വീകരിക്കൂ…)