~ Start 13 Bar ~
M/F
ഈ ശുഭസന്ധ്യയിൽ നിൻ തിരുസന്നിധിയിൽ
സർവ്വേശ്വരാ നിൻ കീർത്തനം പാടുവാൻ
അണയുന്നു ഞങ്ങൾ ആ.. ആ.. അണയുന്നു മോദാൽ ആ.. ആ..
ആത്മീയരൂപാ നിന്നെ സ്തുതിച്ചിടുവാൻ
.
~ Start 13 Bar ~
M/F
ആത്മാവിൽ ദരിദ്രരാം ഞങ്ങളീ സദനത്തിൽ
നവ്യ സങ്കീർത്തനങ്ങൾ ആലപിപ്പൂ
M/F
പിഴവുകളെല്ലാം നീക്കുന്ന നാഥാ
നിൻ പ്രിയ തനയരായ് മാറ്റൂ ദേവാ
(Link) (2 Bar)
(ഈ ശുഭ.. 4 വരികൾ)
~ Start 9 Bar ~
M/F
ആത്മാവിൽ നിറയൂ നീ സ്നേഹ ദാനങ്ങളാൽ
പ്രത്യാശയേകുന്ന കാരുണ്യമായ്
M/F
പാടി പുകഴത്തുന്നു താവക ചെയ്തികൾ
കനിവിൻ കടലേ സ്തുതിക്കുന്നു നിരതം
(Link) (2 Bar)
(ഈ ശുഭ.. 4 വരികൾ)
~ Start 13 Bar ~
M/F
തവസ്നേഹ ദാനങ്ങൾ സുകൃതവർഷമായ്
ദിവ്യമാം അനുഭൂതി നൽകിടുമ്പോൾ
M/F
നന്മകളാലും അർച്ചനയാലും
കൃതജ്ഞത നിനക്കേകി നമിക്കുന്നു നാഥാ
(Link) (2 Bar)
(ഈ ശുഭ.. 4 വരികൾ)