~ Start 15 Bar ~
M/F
ഈ സ്നേഹ ബലിയിൽ കാഴ്ചയേകാൻ അണയുന്നിതാ
ഈ കൈക്കുമ്പിളിൽ ഞങ്ങൾ ഏകുന്നിതാ ജീവിതം
M
ഈ ദിവ്യബലിയിൽ ബലിവസ്തുവായ്
ഞങ്ങളും ചേരുന്നിതാ
F
ദൈവമേ നിൻ തൃക്കൈകളിൽ
ഞങ്ങൾ അർപ്പണം ചെയ്യുന്നിതാ
.
Chorus:
ആബാ ആബാ പിതാവേ
അങ്ങു മാത്രമേ ഞങ്ങൾക്കു ദൈവം
അങ്ങേ അൾത്താര തന്നിൽ
ഞങ്ങൾ അർപ്പണം ചെയ്യുന്നു സർവ്വം
(ഈ സ്നേഹ.. 2 വരികൾ)
~ Start 13 Bar ~
M/F
ഞങ്ങൾക്കു നീ കനിഞ്ഞേകിയ
ദിവ്യതാലന്തുകൾ ദൈവമേ
C
ഈ ബലിവേദിയിൽ ഞങ്ങൾ
കാഴ്ചയേകാൻ അണയുന്നു മോദമായ്
M/F
ഒന്നൊന്നിരട്ടിയായ് അങ്ങേ മുന്നിൽ
അർപ്പണം ചെയ്യുന്നു സാദരം
(ആബാ.. 4 വരികൾ)
~ Start 9 Bar ~
F/M
സമ്പൂർണ്ണ സ്നേഹമോടങ്ങയെ
ഇന്നു കാത്തിരിക്കുന്നു ദൈവമേ
C
അബ്രഹാം ഏകിയ കാഴ്ചപോൽ
അത്ര ശ്രേഷ്ഠമായൊന്നുമില്ലെങ്കിലും
F/M
സ്വീകരിക്കേണമേ താതാ
ഞങ്ങൾ അർപ്പണം ചെയ്യുന്ന കാഴ്ചകൾ
(ഈ സ്നേഹ.. പല്ലവി 1 + കോറസ്)