ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്‌നേഹിപ്പാന്‍

ഈ ഭൂമിയിലെന്നെ നീ ഇത്രമേല്‍ സ്നേഹിപ്പാന്‍
ഞാനാരാണെന്നീശോയെ
പാപാന്ധകാരം മനസ്സില്‍ നിറഞ്ഞൊരു
പാപിയാണല്ലോ ഇവന്‍

ശത്രുവാം എന്നെ പുത്രനാക്കീടുവാന്‍
ഇത്രമേൽ സ്‌നേഹം വേണോ
നീചനാമെന്നെ സ്‌നേഹിച്ചു സ്നേഹിച്ചു
പൂജ്യനായ്‌ മാറ്റിയല്ലോ (ഈ ഭൂമിയില്‍)

ഭീരുവാമെന്നില്‍ വീര്യം പകര്‍ന്നു നീ
ധീരനായ്‌ മാറ്റിയല്ലോ
കാരുണ്യമെ നിന്‍ സ്നേഹവായ്പിന്റെ
ആഴമറിയുന്നു ഞാന്‍ (ഈ ഭൂമിയില്‍)