~ Start 7 Bar ലാ.. ലാ… (4 Bar) + 8 Bar ~
C
ഈ ഭൂമിയിൽ സ്വർഗ്ഗം തീർത്തിടുവാനായ്
M/F
ആ തിരു കുടുംബം പോലെ
നവമൊരു കുടുംബം തീർക്കുക നീ
M/F
സ്വർഗ്ഗസ്ഥിതനാം പിതാവിനോട്
നിറമിഴിയോടെ കേഴുന്നു
(ഒരു മനമോടെ പ്രാർത്ഥിക്കുന്നു)
(ഈ ഭൂമിയിൽ.. 3 വരി.. ആ തിരു - 2)
~ Start 9 Bar ലാ.. ലാ.. (8 Bar) + 4 Bar ~
C
കാണപ്പെടുന്ന ദൈവങ്ങളല്ലോ
മാതാപിതാക്കൾ നിങ്ങൾ
ത്യാഗത്തിൻ്റെ പ്രതീകവുമായ്
പ്രാർത്ഥനതൻ ശക്തിയുമായ്
M/F
ഉത്തമ സന്താനങ്ങൾക്ക്
ജന്മം നൽകുക നിങ്ങൾ
(ഈ ഭൂമിയിൽ.. 3 വരി… ആ തിരു - 2)
~ Start 9 Bar ലാ.. ലാ.. (8 Bar) + 4 Bar ~
C
കാണപ്പെടാത്ത ദൈവത്തിൻ്റെ
കാണപ്പെടുന്ന രൂപങ്ങൾ
സ്നേഹ സാന്ദ്രമാം സമൂഹത്തിന്
മാതൃകയാകൂ നിങ്ങൾ
M/F
യേശു നാഥനിൽ അഭയം തേടുക
നീയും നിൻ്റെ കുടുംബവും
(ഈ ഭൂമിയിൽ.. പല്ലവി)