ദിവ്യകാരുണ്യത്തിൽ യേശുവും ഞാനും
Scale: Dm
Time Signature: 2/4
Tempo: 82
~ Start 9 Bar ~
ദിവ്യകാരുണ്യത്തിൽ യേശുവും ഞാനും
പുർണ്ണമായ് ഒന്നാകുന്നു
M/F
ആഴിയിൽ വീഴും ഒരു തുള്ളി വെള്ളം
അലിഞ്ഞലിഞ്ഞൊന്നാകും പോലെ
.
~ Start 9 Bar ~
M/F
ഇന്നലെയോളവും ഞാനുമെൻ നാഥനും
ഒന്നായി തീർന്നിരുന്നില്ല
ഇന്നിപ്പോളൊന്നായ് മേലിൽ ഞങ്ങൾ
ഭിന്നിച്ചിരിക്കുകയില്ല, ഭിന്നിച്ചിരിക്കുകയില്ല
(ദിവ്യകാരുണ്യ.. 4 വരി)
~ Start Hum 8 Bar ~
M/F
ഈ തിരുവോസ്തിയിൽ ഈശോ
വാഴുന്നതെന്നാളുമെനിക്കായല്ലോ
ഇന്നാൾ മുതൽ ഭൂവിൽ ഞാൻ വന്നിക്കുന്നതെൻ
ജീവൻ്റെ നാഥനായല്ലോ, ജീവൻ്റെ നാഥനായല്ലോ
(ദിവ്യകാരുണ്യ.. 4 വരി) (2)