~ Start 13 Bar ~
M/F
ദിവ്യകാരുണ്യത്തിൽ വാഴുന്ന നാഥനെ
കാണുവാനായ് ഞങ്ങൾ വന്നിടുന്നു
M/F
വിശ്വാസപൂർണ്ണമാം ഹൃദയങ്ങളോടിതാ
തിരുമുമ്പിൽ ആരാധനയർപ്പിക്കുന്നു
(ദിവ്യകാരുണ്യ… 2 വരികൾ)
~ Start 13 Bar ~
അളവറ്റ സ്നേഹത്തിൻ വിളനിലമായിടും
തിരുവോസ്തി തന്നിലായ് സ്നേഹമോടെ
M/F
ജീവൻ്റെ ഉറവിടമായിടും നാഥൻ്റെ
പ്രഭയിന്നു കാണുന്നു കതിരിനുള്ളിൽ
പ്രഭയിന്നു കാണുന്നു കതിരുനുള്ളിൽ
(ദിവ്യകാരുണ്യ… 2 വരികൾ)
~ Start 13 Bar ~
M/F
മാനവപാപത്തിൻ കറകളെ കഴുകുന്ന
തിരുക്കരം ഉയർത്തുന്നു യേശുനാഥൻ
M/F
കുരിശിൻ്റെ മറ നീക്കി ഓസ്തിയിൽ വാഴുന്ന
രക്ഷകനേശുവാണെൻ്റെ നാഥൻ
രക്ഷകനേശുവാണെൻ്റെ നാഥൻ
(ദിവ്യകാരുണ്യ… പല്ലവി)