~ Start Hum (4 Bar) + 6 Bar ~
ദിവ്യകാരുണ്യമേ ഹൃത്തിൻ ആനന്ദമേ
ദിവ്യകൂദാശയായ് എന്നിൽ അലിയൂ
സ്നേഹവാൽസല്യമേ ആത്മ സൗഭാഗ്യമേ
പൂർണ്ണമായെന്നെ നിൻ്റേതായ് മാറ്റൂ (2)
Chorus:
മഴയായ് പൊഴിയൂ മനസ്സിൻ ഭൂവിൽ
സ്നേഹ കുളിരായ് നിറയൂ ഇന്നെൻ ഹൃത്തിൽ
നിത്യം ആരാധന സ്തുതി നാഥാ (2)
.
~ Start 15 Bar ~
സ്നേഹം ഒരപ്പമായി എന്നിൽ നിറഞ്ഞിടുമ്പോൾ
സർവ്വം ആ പാദേ അർപ്പിക്കാം (2)
ദിവ്യസൗഭാഗ്യം അങ്ങെൻ്റെ സ്വന്തം (2)
ആത്മാവുണർന്നു നിൻ സ്തുതിഗീതികളാൽ
(മഴയായ്… കോറസ്)
~ Start 11 Bar ~
ഭൂവിൽ ഞാനുള്ള കാലം മേലിൽ എൻ നാഥനൊപ്പം
അങ്ങെൻ പാതയും ലക്ഷ്യവും (2)
പാരിൻ ദുഃഖങ്ങൾ സർവ്വം നിസ്സാരം (2)
പുണ്യപൂക്കാലമായ് യേശുവെന്നരികേ
(ദിവ്യകാരുണ്യ… 4 വരികൾ + കോറസ്)