~ Start 17 Bar ~
M/F
ദിവ്യകാരുണ്യമേ ദൈവസ്നേഹമേ
ഉണ്ണാൻ മറന്നാലും ഊട്ടാൻ മറക്കാത്ത
തളരാത്ത തായ് ഭാവമേ
കനിവിൻ്റെ കൂദാശയേ
ദിവ്യകാരുണ്യമേ സ്നേഹമേ
.
Chorus:
കൂടെ വസിക്കണേ പോകരുതേ
കൂട്ടു വേണം നിൻ്റെ സ്നേഹബലം (2)
.
~ Start Hum (4 Bar) + 8 Bar ~
M/F
കാണാൻ കൊതിച്ചെന്നാൽ കൂടെ വസിക്കും
കൂട്ടം പിരിഞ്ഞാലോ തേടി വരും
M/F
തേടി വന്നീടിലോ തോളിലേറ്റും
തോളിലെടുത്തവനുമ്മ നൽകും
(Link - 1 Bar)
(ദിവ്യകാരുണ്യ… 5 വരികൾ + Chorus)
~ Start Hum (4 Bar) + 8 Bar ~
M/F
പ്രാണൻ കൊണ്ടിന്നവൻ പ്രാതൽ വിളമ്പും
പാപിയെന്നോർക്കാതെൻ ഉള്ളിൽ വരും
M/F
വീണു പോയീടിലോ വീണ്ടെടുക്കും
വീണ്ടെടുത്തവനെന്നെ സ്വന്തമാക്കും
(Link - 1 Bar)
(ദിവ്യകാരുണ്യ… 5 വരികൾ + Chorus)