ദിവ്യകാരുണ്യമേ ദൈവമേ
~ Start Hum (4 Bar) + 2 Bar ~
ദിവ്യകാരുണ്യമേ ദൈവമേ
ദിവ്യകാരുണ്യമേ സ്നേഹമേ…
(Link) (2)
ദിവ്യകാരുണ്യമായി എന്നെ തേടി എത്തുന്ന
ഈശോ അങ്ങേ ഞാനിന്നാരാധിക്കുന്നു
ആനന്ദത്തോടുൾക്കൊണ്ടീടുന്നു (2)
.
~ Start 5 Bar Hum (4 Bar) + 2 Bar ~
സ്നേഹമെന്ന വാക്കിന്നർത്ഥം ഭൂമിയിൽ
ജീവിതം കൊണ്ടങ്ങു പൂർത്തിയാക്കുമ്പോൾ
സ്നേഹം സഹനമാണെന്നു ഞാനറിയുന്നു (2)
സ്നേഹം മരണമെന്നു ഞാൻ കാണുന്നു
സ്നേഹം ബലിയായ് തീരുന്നു
ചങ്കും ചോരയുമേകുന്നു
സ്നേഹം കുരിശിൽ പൂർണ്ണമാകുന്നു
സ്നേഹം കുർബ്ബാനയായ് മാറുന്നു
(ദിവ്യകാരുണ്യമേ… 2 വരികൾ)
~ Start 5 Bar (4 Bar) + 2 Bar ~
തിരുവത്താഴത്തിൻ്റെ പുണ്യ സ്മരണയിതിൽ
തീയായ് നാവിൽ പടരാനായി ദൈവമിതാ
തിരുവോസ്തിയായ് രൂപം പ്രാപിച്ചണയുന്നു (2)
തിരുരക്തത്തിൻ ശോണിമയാർന്നിന്നണയുന്നു
ഉള്ളിൽ തീയായ് ഉയരുന്ന
ദിവ്യകാരുണ്യച്ചൂടിൽ
പാപത്തിൻ ശാപങ്ങളെരിയേണം
സ്നേഹത്തിൻ തീനാളം പടരേണം
(ദിവ്യകാരുണ്യമേ… 2 വരികൾ)
(ദിവ്യകാരുണ്യമായി… 2 വരികൾ (2))