ദിവ്യകാരുണ്യ നാഥാ നീയെൻ
Scale: B
Time Signature: 3/4
Tempo: 130
~ Start 13 Bar ~
ദിവ്യകാരുണ്യ നാഥാ നീയെൻ
ഹൃദയത്തിൽ വന്നു വസിക്കൂ
സ്നേഹത്തിൻ കതിർ മഴ തൂകി
ഉള്ളം പാവനമാക്കൂ
(ദിവ്യകാരുണ്യ… 2 lines)
~ Start 9 Bar ~
മനസ്സിൻ കവാടം തുറന്നിടാം ഞാൻ
സ്നേഹ സ്വരൂപനായ് അണയുമോ നീ (2)
പാപിയാണെങ്കിലും എന്നേശുനാഥാ
കാത്തു നിൽക്കുന്നു ഈ ധരയിൽ (2)
(Link 2 Bar)
(ദിവ്യകാരുണ്യ… 2 വരികൾ)
~ Start 9 Bar ~
പോകരുതെങ്ങുമേ എൻ ജീവനാഥാ
ആശ്രയമങ്ങല്ലോ തമ്പുരാനേ (2)
എങ്ങു പോകും ഞാൻ അങ്ങേ വെടിഞ്ഞ്
എന്നുള്ളിൽ വാഴുന്ന സ്നേഹരൂപാ (2)
(Link 2 Bar)
(ദിവ്യകാരുണ്യ… പല്ലവി)