~ Start 9 BarHum (4 Bar) + 2 Bar ~
ദൂരെ താരകങ്ങൾ ചിമ്മി ചിമ്മി ചിരിക്കുന്നു… ചിരിക്കുന്നു
പുൽക്കൂട്ടിൽ പൊന്നുണ്ണി നിദ്രവിട്ടുണരുന്നു… ഉണരുന്നു
വാനവും ഭൂമിയും സ്തുതിക്കുന്നു
മാലാഖവൃന്ദം പാടുന്നു
ഗ്ലോറിയാ… ഗ്ലോറിയാ…
ഇൻ എക്സൽസീസ് ദേവൂ (2)
~ Start 7 Bar Hum (4 Bar) + 2 Bar ~
ഭൂവാസികളേ കേൾക്കുവിൻ
ആദരവോടെ വണങ്ങിടുവിൻ (2)
പ്രത്യാശയേകും സന്ദേശവുമായ്
ഒരുമയോടണഞ്ഞിടാം (2)
സ്നേഹത്തിൻ സുവിശേഷവുമായ്
ഭൂവിൽ പിറന്ന നാഥനേ
ആമോദത്താൽ കിന്നരം മീട്ടി
ഹല്ലേല്ലൂയാ പാടിടാം (2)
(Link 1 Bar)
(ദൂരെ… പല്ലവി)
~ Start 9 Bar Hum (8 Bar) ~
മറിയത്തിൻ പൊൻസൂനുവായ്
ശാന്തിയേകാൻ ഹൃത്തടത്തിൽ (2)
രക്ഷാകരമാം ദൗത്യവുമായ്
ആഗതനായവനേ (2)
വിശുദ്ധമാം മനസ്സോടെ
സാക്ഷികളായ് മാറിടാൻ
നേർവഴിയേ ചരിച്ചിടാം
ഹല്ലേല്ലൂയാ പാടിടാം (2)
(Link 1 Bar)
(ദൂരെ… പല്ലവി)
ഗ്ലോറിയാ… (3)