~ Start 9 Bar; Hum + 2 Bar ~
ധന്യമാം ഈ വേദിയിൽ
ധന്യനായ് ഞാൻ ഉയരുവാൻ
നവ്യമാമൊരു മനവുമായ് ഭവ്യമായ് തവസന്നിധേ
ആർദ്രമാം തൃക്കൈകളിൽ അനന്യമാം ദിവ്യദ്രവ്യമായ്
നിത്യത തൂകും നിത്യനേ
നിത്യവും നിന്നിൽ ലീനനായ്
(ധന്യമാം..)
.
Chorus:
നൈർമ്മല്യമായ് നൈവേദ്യമായ്
തൃക്കാഴ്ചയായ് ഈ കാസയിൽ
പൂജ്യനായ് സംപൂജ്യനായ്
കൈവല്യനാഥാ എന്നെ മാറ്റേണമേ (2)
(ധന്യമാം ഈ വേദിയിൽ..)
~ Start 13 Bar ~
M/F
ധാന്യവും നിണകണങ്ങളും
അത്യുന്നതങ്ങളിൽ ഉയരുമ്പോൾ
ശൂന്യമാം ഈ ദേഹവും (M/F)
C
ഈ ദിവ്യകാന്തിയിൽ മുങ്ങുവാൻ
നവ്യപ്രകാശമായ് എന്നെ മാറ്റണേ
(പൂജ്യനായ്.. 2 വരി) (2)
(ധന്യമാം ഈ വേദിയിൽ..)
~ Start 3 Bar; Hum +2 Bar ~
M/F
വൈരവും ക്രോധമോഹങ്ങളും
രമ്യമായ് എന്നെന്നും തെളിയുവാൻ
M
വന്ദ്യമാം നിൻ മിഴികളും
F
ഹൃദ്യമാം നിൻ മൊഴികളും
C
ഈ നവ്യ നാദമായ് ഭവിക്കുവാൻ
നിൻ നിത്യ താളമായ് എന്നെ മാറ്റണേ
(Link)
(ധന്യമാം.. പല്ലവി)
(നൈർമ്മല്യമായ്..)