~ Start 5 Bar + Hum 4 Bar ~
M/F
ദൈവത്തിൻ കാരുണ്യം ലോകത്തിൽ ഒഴുകിടാൻ
അമ്മേ തെരേസേ പ്രാർത്ഥിക്കണേ…
(Link)
C
ഒരിക്കലും വറ്റാത്ത കാരുണ്യക്കടലാകും
യേശുവിൻ ചാരെ നിന്നൊരമ്മേ
കാരുണ്യത്തിരിനാളം തെളിച്ചവളേ
Chorus:
തിരുസഭയിൽ വിശുദ്ധയായ്
മാറിടും അമ്മേ തെരേസയേ
ദൈവത്തിൻ തിരുമുമ്പിൽ
മക്കൾക്കു മാദ്ധ്യസ്ഥമേകണേ
.
~ Start 5 Bar + Hum 4 Bar ~
M/F
അശരണരേയും രോഗികളേയും
യേശുവിൻ ഹൃത്തോട് ചേർത്തു വച്ച്
C
സാന്ത്വനമേകി കണ്ണീർ തുടച്ചൊരു
സഭയുടെ പൊൻതാരമേ
(തിരുസഭയിൽ… 4 വരികൾ)
~ Start 9 Bar ~
M/F
ആരോര്യമില്ലാത്ത മറ്റാർക്കും വേണ്ടാത്ത
മക്കളിൽ ദൈവത്തെ കണ്ടൊരമ്മേ
C
എൻ സോദരരിൽ ദൈവത്തെ കാണുവാൻ
ആത്മീയ നയനങ്ങൾ തുറന്നീടണേ
(തിരുസഭയിൽ… 4 വരികൾ)
~ Start 5 Bar + Hum 4 Bar ~
M/F
തെരുവിൻ്റെ മക്കളെ മാറോടു ചേർക്കുന്ന
അമ്മയിന്നെൻ്റെ മനസ്സിനുള്ളിൽ
C
പരസ്പരം സ്നേഹിക്കാനുളിയ ഗുരുവിൻ്റെ
സ്മരണയുണർത്തി ജീവിക്കുന്നു
(തിരുസഭയിൽ… 4 വരികൾ)