ദൈവരാജ്യം സമാഗതമായ്‌ ഒരുങ്ങുവിന്‍ വേഗം

ദൈവരാജ്യം സമാഗതമായ്‌ ഒരുങ്ങുവിന്‍ വേഗം
നല്ല സമയം വേറെയില്ല ഇറങ്ങുവിന്‍ വേഗം
മാനസാന്തരമിനിയും നിങ്ങള്‍ മാറ്റിവയ്ക്കരുതേ
മാറ്റിവയ്ക്കരുതേ

ദൈവവചനം കേള്‍ക്കുവാനായ്‌ തുറക്കുവിന്‍ ഹൃദയം
ദൈവസ്നേഹം നിറഞ്ഞിടാനായ്‌ വെടിഞ്ഞിടൂ പാപം
മാനസാന്തരമിനിയും നിങ്ങള്‍ മാറ്റിവയ്ക്കരുതേ
മാറ്റിവയ്ക്കരുതേ

യേശുനാഥന്‍ വന്നിടുന്നു ഒഴുക്കുവാന്‍ സ്നേഹം
പാപമെല്ലാം പോക്കിടുന്നു നീക്കുവാന്‍ ഭാരം
മാനസാന്തരമിനിയും നിങ്ങള്‍ മാറ്റിവയ്ക്കരുതേ
മാറ്റിവയ്ക്കരുതേ